Send one "hi" chat with our Team

Empty.. Shop now.

ഇന്ത്യയിലെ ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനിങ് ബിസിനസ്സിന്റെ വിപുല സാദ്ധ്യതകള്‍

ഇന്ത്യ ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യയേക്കാള്‍ ഒരുപാടു മുന്നേറിയിരിക്കുന്നു. ഇപ്പോഴും ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയാകാനുള്ള പ്രയാണത്തിലാണ് ഇന്ത്യാ മഹാരാജ്യം. നമ്മുടെ വ്യവസായ രംഗം ലോക വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും നമ്മള്‍ ഗണ്യമായ തോതില്‍ കോട്ടന്‍ കയറ്റി അയക്കുന്നുണ്ട്. ഇന്ത്യയിലെ വസ്ത്രവ്യവസായ രംഗം സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കും വിധം ഉണര്‍വോടെ പ്രവര്‍ത്തന സജ്ജമാണ്. അക്കാരണം കൊണ്ടുതന്നെ വസ്ത്രാനുബന്ധമായ എല്ലാ വ്യവസായ/ബിസിനസ്സുകളും ഇന്ത്യയില്‍ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലെ ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടത്. ഒന്നു വിലയിരുത്തിയാലറിയാം ഈ ബിസിനസിന്റെ പ്രസന്നമായ ഭാവി. ഒരുകാലത്തും മങ്ങാനിടയില്ലാത്ത വിപുല സാധ്യതകളുടെ കവാടമാണ് ലരണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനി രംഗം സമാന ബിസിനസ് താല്പര്യമുള്ളവര്‍ക്ക് വേണ്ടി തുറന്നിട്ടീരിക്കുന്നത്. സംശയം വേണ്ട, ഇന്ത്യയില്‍ ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സിന്റെ ഭാവി സുരക്ഷിതമാണ്. അതിന്റെ സാധ്യതകള്‍ പരന്നു കിടക്കുന്നു. ഗാര്‍ഹികം, ഫ്‌ലാറ്റ്/അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, ആശുപത്രികള്‍, നേഴ്സിംഗ് സ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, സെമിനാരികള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കോടതികള്‍ എന്നിങ്ങനെ അതി വിപുലമായ ഉപഭോക്തൃ സാധ്യതയോടെ ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് ഇന്ത്യയുടെ ഉപഭോക്തൃ സാധ്യതയോടെ ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് ഇന്ത്യയുടെ നാനാ ഭാഗത്തും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതേ തരംഗം തന്നെയാണ് കേരളത്തിലും.. വീട്ടമ്മമാരും, യുവതീ/യുവാക്കളും, തൊഴില്‍ രഹിതരുമെല്ലാം ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സില്‍ താല്പര്യം കാണിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അധികവും വീട്ടമ്മമാരാണ് ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനിങ് ബിസിനസ്സ് നടത്തി വരുന്നത്. നമ്മുടെ കേരളത്തിലും ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനിങ ബിസിനസ്സിനു വലിയ സാധ്യതകളാണുള്ളത്. ഈ ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാനാകുമെന്നതുകൊണ്ട് ധാരാളം യുവതീ/യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട് പരിമിതമായ സ്ഥല സൗകര്യത്തില്‍ ഇത് രണ്ടു രീതിയില്‍ ചെയ്യാനാകും. ലോണ്ടറി ബിസിനസ്സ് തുടങ്ങാന്‍ വെറും 300 സ്‌ക്വയര്‍ ചതുരശ്ര അടി വിസ്തീര്‍ണമുള്ള താരതമ്യേന ചെറിയ ഒരു മുറിമാത്രം മതി. അത്യാവശ്യം കാര്‍ പാര്‍ക്കിംഗ് വേണം. ലൊക്കേഷന്‍ നന്നായിരിക്കണം.രണ്ടു രീതിയെന്നു പറഞ്ഞല്ലോ, 16 ലക്ഷം രൂപയോളം മുടക്കി അല്പം ബഡ്‌ജെറ്റ് കൂടിയ രീതിയിലും കുറഞ്ഞ ബഡ്‌ജെറ്റില്‍ 3 ലക്ഷം മുടക്കിയും ലോണ്ടറി ബിസിനസ്സ് തുടങ്ങാന്‍ സാധിക്കും.

Comments

post a comment

OUR CLIENTS